ചേരുവകൾ
അരിപ്പൊടി- ഒരു ഗ്ലാസ്
മൈദാ – ഒരു ഗ്ലാസ്
മുട്ട- രണ്ടെണ്ണം
പഞ്ചസാര- മുക്കാല്‍ ഗ്ലാസ്
തേങ്ങാപ്പാല്‍ – ഒരു തേങ്ങ
എണ്ണ – ആവശ്യത്തിന്
എള്ള്- ഒരു ടി സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ച അരിപ്പൊടി, മൈദാ, മുട്ട, ഉപ്പ് പഞ്ചസാര എന്നിവ ആദ്യം കൂട്ടി യോജിപ്പിക്കുക. തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് കട്ടകെട്ടാതെ കുഴക്കുക.തേങ്ങാപ്പാല്‍ ആവശ്യത്തിനു തികയില്ല എങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്.ഈ മാവു കുഴച്ചു മാറ്റി വെക്കുക. ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അച്ച് ചൂടാക്കുക. ഈ അച്ച് മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കുക. അപ്പോള്‍ ഈ അച്ചിൻ്റെ ആകൃതിയില്‍ മാവ് എണ്ണയില്‍ വീഴും.