+

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച്‌ ഗായിക ചിൻമയി ശ്രീപാദ

നടി ആക്രമിക്കപ്പെട്ട  കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിച്ചിരിക്കുന്നത്
നടി ആക്രമിക്കപ്പെട്ട  കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിച്ചിരിക്കുന്നത്.

എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള ആ​റു​പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. 

2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് കൊ​ച്ചി​യി​ൽ​വ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ന​ടി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. 2017 ജൂ​ലൈ പ​ത്തി​നാ​ണ് കേ​സി​ൽ ന​ട​ൻ ദി​ലീ​പ് പി​ടി​യി​ലാ​കു​ന്ന​ത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു

facebook twitter