ആലപ്പുഴ : നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് ജനങ്ങളെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് അദാലത്തുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കരുതലും കൈത്താങ്ങും കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഭരണം നടത്തുക എന്നതാണ് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം. അദാലത്തുകളില്‍ പരാതിക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഒന്നിച്ചിരുന്നു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാനാവും. സാധാരണ സർക്കാർ ഓഫീസുകളിൽ ഇത്തരത്തിൽ ഒരു ചർച്ചക്ക് ഇടം ഉണ്ടാവില്ല. അദാലത്തുകളിൽ ഈ സൗകര്യം ആണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അദാലത്തുകൾ ഉദ്യോഗസ്ഥർക്ക് പാഠശാലയുമാണ്. എങ്ങനെ വിഷയങ്ങളിൽ തീരുമാനമെടുക്കാം എന്നതിനുള്ള പാഠശാല. സർക്കാർ ഓഫീസുകൾ അദാലത്തിലെ ഈ രീതി തുടർന്ന് പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.
ആദ്യവർഷം അദാലത്ത് നടത്താൻ മന്ത്രിസഭയാണ് തീരുമാനമെടുത്തത്. എന്നാൽ പിന്നീട് അദാലത്തിനായി ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുകയായിരുന്നു. തുടർന്നാണ് വീണ്ടും അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സഹായിക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ചരിത്രത്തിൽ ഏറ്റവും അധികം പരിഹാരം കണ്ട സർക്കാരാണിതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി നിരവധി തലങ്ങളിലുള്ള അദാലത്തുകളാണ് ഈ സർക്കാർ നടത്തിയത്. ചട്ട ഭേദഗതി ആവശ്യമായ തരം പ്രശ്നങ്ങളിൽ ചട്ടഭേദഗതികൾ വരുത്തുന്നതോടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി പുല്ലൂരാംപാറയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് രാവിലെ 10 ന് അദാലത്ത് ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ 22 പേർക്ക് മുൻഗണന റേഷൻ കാർഡുകളും കാലങ്ങളായി കരം അടക്കാൻ കഴിയാതിരുന്ന നാല് പേര്‍ക്ക് കരം അടവ് രസീതുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു.
എംഎല്‍എമാരായ യു പ്രതിഭ, തോമസ് കെ തോമസ്, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, കായംകുളം മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പി ശശികല, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥന്‍, എല്‍ ഉഷ, വാർഡ് അംഗം എസ് സുരേഷ് ബാബു , എ ഡി എം ആശ സി എബ്രഹാം, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷ്, ചെങ്ങന്നൂര്‍ ആര്‍ഡിഒ ജെ മോബി, തഹസില്‍ദാര്‍ പി എ സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ അദാലത്ത് വേദിയില്‍ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവര്‍ക്കായി അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.