ഗുവാഹത്തി ഹൈക്കോടതിയില്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ആകെ 360 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 31ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഗുവാഹത്തി ഹൈക്കോടതിയില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 360 ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,000 രൂപയ്ക്കും, 70,000 രൂപയ്ക്കും ഇടിയില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുകള്‍ ബാധകം.
യോഗ്യത
അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരായിരിക്കണം.
അസമീസ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തുറന്ന്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.