
2025-26 വർഷത്തെ ബിരുദാനന്തര ബിരുദ ഹോമിയോ, ആയുർവേദ കോഴ്സുകളിലേയ്കള്ള പരീക്ഷാ/പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സംവരണ/വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്‌ക്കണം:
i. വില്ലേജ് ഓഫീസറിൽ നിന്നുള്ള കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC ) വിഭാഗക്കാരും, മറ്റർഹ സമുദായങ്ങളിൽപ്പെട്ട (OEC) വിദ്യാർത്ഥികളും).
ii. തഹസിൽദാറിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗക്കാർക്ക്).
iii. വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് (നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC വിഭാഗക്കാർ).
iv. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (SC/ST/OEC വിഭാഗക്കാർക്ക് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്‌കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി)
v. മറ്റർഹ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങണം.
vi. മിശ്ര വിവാഹിതരുടെ മക്കൾക്ക് (SEBC/OEC) ഫീസാനുകൂല്യം ലഭിക്കുന്നതിന് അവർ വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫികറ്റ് വാങ്ങണം.
vii. വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്‌കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം).
viii. വില്ലേജ് ഓഫീസർ നൽകുന്ന EWS സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർത്ഥികൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി 2022 ഒക്ടോബർ 4ലെ G.O.(Ms) No.23/2022/P&ARD പ്രകാരമുള്ള നിശ്ചിത ഫോർമാറ്റിലൂള്ളത്).
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിയ്ക്കും ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്ക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.