പഠനകാലത്തുണ്ടായ തര്‍ക്കത്തിന് രണ്ട് വര്‍ഷം കാത്തിരുന്ന ശേഷം പകവീട്ടി യുവാക്കള്‍. കണ്ണൂര്‍ വാരം പുറത്തീലെ അധ്യാപക ട്രെയിനിംഗ് വിദ്യാര്‍ഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച രാത്രി കാള്‍ടെക്‌സിലെ വീട്ടില്‍വെച്ചാണ് അക്രമം നടന്നത്. മുഖത്ത് കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി.
കോളേജ് പഠന കാലത്ത് തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും ജൂനിയറായി പഠിച്ച വിദ്യാര്‍ഥി പക വീട്ടിയതതാണെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിലെ പക വെച്ച് പലപ്പോഴും ഭീഷണി ഉണ്ടായി. അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമി സംഘം കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിക്കാരന്‍ പറയുന്നു.
അക്രമം നടത്തിയ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഷാദ്, മുഫാസ്, ഷിഹാന്‍, ഷാന്‍ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത ഒരാള്‍ക്കെതിരെയുമാണ് കേസ്.
Trending :