+

ഇടുക്കിയില്‍ അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്നിവീര്‍ കരസേന റിക്രൂട്ട്മെന്റ് റാലി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍  ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  

ഇടുക്കി : തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്നിവീര്‍ കരസേന റിക്രൂട്ട്മെന്റ് റാലി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍  ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  

സെപ്തംബറിന് മുന്‍പ്  റാലി നടത്താനാണ് പദ്ധതി. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന റാലിയില്‍ പ്രതിദിനം ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ജൂലൈ 15ന് മുന്‍പായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി എറണാകുളം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസ് നടത്തും. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗാണ് നോഡല്‍ ഓഫീസര്‍. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Trending :
facebook twitter