ഡൽഹി : എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.