അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഗേറ്റ്/ സീഡ് സ്കോർ അടിസ്ഥാനത്തിൽ 2025-26 അധ്യയന വർഷം റെഗുലർ എം.ഇ/ എം.ടെക്/ എം.ഡെസ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്ക് പി.ജി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള പോർട്ടൽ തുറന്നിട്ടുണ്ട്. https://pgscholarship.aicte.gov.in ൽ ഡിസംബർ 15 വരെ സ്ഥാപന മേധാവികൾക്ക് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യാം. അതോടൊപ്പം സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ‘സ്റ്റുഡന്റ് യൂനിറ്റ് ഐഡി’ വിദ്യാർഥികൾക്ക് വിതരണംചെയ്യും. ഈ യൂനിക് ഐഡി ഉപയോഗിച്ച് പോർട്ടൽ ലോഗിൻ ചെയ്ത് യഥാസമയം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുകയും വേണം.
ഗേറ്റ്/ സീഡ് സ്കോർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി-എൻ.സി.എൽ കാറ്റഗറി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളാണ് അപ് ലോഡ് ചെയ്യേണ്ടത്. വിദ്യാർഥികൾ പോർട്ടലിൽ നൽകിയ വിവരങ്ങൾ സ്ഥാപന മേധാവി ഡിസംബർ 31നകം പരിശോധിച്ച് അർഹരായവരുടെ പട്ടികസഹിതം എ.ഐ.സി.ടി.ഇക്ക് റിപ്പോർട്ട് ചെയ്യും.
എ.ഐ.സി.ടി.ഇ പി.ജി സ്കോളർഷിപ് പദ്ധതിയുടെ സമഗ്ര വിവരങ്ങൾ www.aicte.gov.in/schemes/pgscholarship ൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,400 രൂപ വീതം 24 മാസത്തേക്കാണ് സ്കോളർഷിപ് അനുവ ദിക്കുക. അന്വേഷണങ്ങൾക്ക് pyscholership@aicte-india.org എന്ന ഇ-മെയിലിൽ ബന്ധപ്പെടു