+

കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി എയര്‍ അറേബ്യ

കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ അറേബ്യ ആകർഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു.149 ദിർഹം (ഏകദേശം 3,480 രൂപ) മുതല്‍ ആരംഭിക്കുന്ന വണ്‍-വേ ടിക്കറ്റുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും

കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ അറേബ്യ ആകർഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു.149 ദിർഹം (ഏകദേശം 3,480 രൂപ) മുതല്‍ ആരംഭിക്കുന്ന വണ്‍-വേ ടിക്കറ്റുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.

ഇന്ന് മുതല്‍ ജൂലൈ 6 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ജൂലൈ 14 മുതല്‍ സെപ്റ്റംബർ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകള്‍ ലഭിക്കുക.കേരളത്തിലേക്കുള്ള പ്രത്യേക ഓഫറുകള്‍

അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഒരു വണ്‍ വേ ടിക്കറ്റിന് 315 ദിർഹം (ഏകദേശം 7360 രൂപ) മുതല്‍ ആരംഭിക്കുന്നു. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, വണ്‍-വേ ടിക്കറ്റിന് 325 ദിർഹം (ഏകദേശം 7590 രൂപ) മുതല്‍ ആരംഭിക്കുന്നു.

അതേസമയം ഈ ഓഫറുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എയർ അറേബ്യ ആകർഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്ക്: 275 ദിർഹം (ഏകദേശം 6420 രൂപ) മുതല്‍. ഷാർജയില്‍ നിന്ന് അഹമ്മദാബാദിലേക്ക്: 299 ദിർഹം (ഏകദേശം 6980 രൂപ) മുതല്‍. ഷാർജയില്‍ നിന്ന് ഡല്‍ഹിയിലേക്ക്: 317 ദിർഹം (ഏകദേശം 7390 രൂപ) മുതല്‍. ഷാർജയില്‍ നിന്ന് മുംബൈയിലേക്ക്: 323 ദിർഹം (ഏകദേശം 7530 രൂപ) മുതല്‍.

facebook twitter