കണ്ണൂര്‍ : കണ്ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. പി.എസ്.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. കെ ടെറ്റ്/സെറ്റ് യോഗ്യത നിര്‍ബന്ധമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2835260, 9400006494