ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി

06:45 AM Nov 04, 2025 | Suchithra Sivadas

ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. AIC 2487, A320 നിയോ, VT-EXO ആണ് നിലത്തിറക്കിയത്.

ഭോപ്പാല്‍ രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡിംഗ് ചെയ്തത്. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ സുരക്ഷിതമായി ലാന്‍ഡിങ് നടന്നു. വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗിന് വിട്ടതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു