+

ലബുബു കളിപ്പാട്ട വില്‍പ്പന നിരോധിച്ച് കുവൈത്ത്

ഉല്‍പ്പന്നം ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്പനിയുമായി ബന്ധപ്പെട്ട് അത് തിരികെ നല്‍കാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

ലബുബു കളിപ്പാട്ട വില്‍പ്പന നിരോധിച്ച് കുവൈത്ത്. 'ലബുബു' ബ്രാന്‍ഡിന്റെ TOY3378 മോഡല്‍ കളിപ്പാട്ടമാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ള നിര്‍മ്മാണ തകരാറുകളാണ് കളിപ്പാട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്.


ഉല്‍പ്പന്നം ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്പനിയുമായി ബന്ധപ്പെട്ട് അത് തിരികെ നല്‍കാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനോ സംശയങ്ങള്‍ക്കോ, ഉപഭോക്താക്കള്‍ അധികൃതരെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിന്റെ ചില ഭാഗങ്ങള്‍ എളുപ്പത്തില്‍ വേര്‍പെട്ട് പോരാന്‍ സാധ്യതയുണ്ടെന്നും ഇതാണ് അപകട സാധ്യതക്ക് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കുവൈത്തിലെ എല്ലാ കടകള്‍ക്കും സ്റ്റോക്കില്‍ നിന്ന് ഈ ഉല്‍പ്പന്നം നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Trending :
facebook twitter