+

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ചക്കരക്കൽ - മട്ടന്നൂർ വിമാനതാവള റോഡിലെ 'അഞ്ചരക്കണ്ടിയിൽ കാറപകടം. എൻ. ആർ മന്ദിരത്തിന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന കണ്ണൂർ മെഡിക്കൽ കോളേജ്

കണ്ണൂർ / അഞ്ചരക്കണ്ടി : ചക്കരക്കൽ - മട്ടന്നൂർ വിമാനതാവള റോഡിലെ 'അഞ്ചരക്കണ്ടിയിൽ കാറപകടം. എൻ. ആർ മന്ദിരത്തിന് സമീപമാണ് അപകടം. അമിത വേഗതയിൽ വന്ന കണ്ണൂർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കട തകർത്തു.

ഇന്ന് വൈകിട്ടാണ് അപകടം. കൂത്ത്പറമ്പ് ഫയർ സർവ്വീസ് സ്ഥലത്തെത്തി റോഡിൽ ഒഴുകിയ ഇന്ധനം ശുചീകരിച്ചു. ചക്കരക്കൽ പൊലീസ് അപകടസ്ഥല സ്ഥലത്തെത്തി 'യാത്രക്കാർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്കൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം പരുക്കേറ്റ വർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.

Trending :
facebook twitter