+

പ്രസംഗത്തിനിടെ നിവേദനങ്ങളുമായി വന്ന ജനങ്ങളോട് രോഷാകുലനായി അജിത് പവാർ

പ്രസംഗത്തിനിടെ നിവേദനങ്ങളുമായി വന്ന ജനങ്ങളോട് രോഷാകുലനായി അജിത് പവാർ

മുംബൈ: പ്രസംഗത്തിനിടെ നിവേദനങ്ങളുമായി എത്തിയ ജനങ്ങളോട് രോഷാകുലനായി പെരുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് സംഭവം. ‘‘നിങ്ങൾ വോട്ട് ചെയ്തു എന്നതു ശരിയാണ്. അതിന്റെ പേരിൽ എന്റെ മേലധികാരിയാണെന്ന് വിചാരിക്കരുത്’’– അദ്ദേഹം പറഞ്ഞു. ചടങ്ങ് തുടങ്ങിയത് മുതൽ ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ദേഹത്തെ കാണാൻ ചുറ്റും കൂടിയത്.

ഉപമുഖ്യമന്ത്രി ജനങ്ങളെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷവും അജിത്തിനെതിരെ രംഗത്ത് വന്നു. എന്നാൽ ജനങ്ങൾക്കും ഔചിത്യം വേണമെന്ന് പറഞ്ഞ് മന്ത്രി സഞ്ജയ് ഷിർസാഠ് അജിത്തിനെ ന്യായീകരിച്ചു.

‘‘രാപ്പകൽ ഇല്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവരാണ് പൊതുപ്രവർത്തകർ. എന്നാൽ, ആവശ്യങ്ങളുമായി അവരെ സമീപിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾ മാത്രമാണു വലുത്. ജനം ഔചിത്യബോധമില്ലാതെ പെരുമാറുന്നത് ഒരിക്കലും വാർത്തയാകാറില്ല. മറിച്ച് നേതാക്കളുടെ പരാമർശങ്ങൾ വിവാദമാവുകയും ചെയ്യും’’ – ഷിർസാഠ് പറഞ്ഞു.

Trending :
facebook twitter