തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനിൽ. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർ.എസ്.എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കം ഗുരുതര വിഷയങ്ങളിൽ പ്രതിസ്ഥാനത്തുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെയാണ് ഡി.ജി.പിയാക്കാൻ കേരള സർക്കാർ ശുപാർശ ചെയ്തത്.