+

ആരാധകരെ ഞെട്ടിച്ച് പുതിയ ലുക്കുമായി അജിത്ത്

ബാര്‍സലോണയില്‍ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത്. താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബാര്‍സലോണയില്‍ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. യൂറോപ്യന്‍ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍ അജിത്. അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

facebook twitter