'പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല' : പ്രതികരിച്ച് എ.കെ ബാലൻ

11:05 AM Dec 29, 2024 | Neha Nair

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല അതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകവുമല്ല. ഇതിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാടാണ് പൊലീസ് തുടക്കം മുതൽ എടുത്തിട്ടുള്ളത്.

ആ അന്വേഷണത്തിന്‍റെ ഭാഗമായി തന്നെയാണ് സി.ബി.ഐയും കാര്യങ്ങൾ മുന്നോട്ടുനീക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ കേരള പൊലീസ് കാണിച്ചിട്ടുള്ള ഏറ്റവും ശക്തമായ അന്വേഷണത്തിന്‍റെ തുടർച്ചയാണ് സി.ബി.ഐ നടത്തിയത് -എ.കെ. ബാലൻ പറഞ്ഞു.