+

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നു ; മുംബൈയിൽ മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നു ; മുംബൈയിൽ മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി

മുംബൈ: മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് ഇളയ മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി. 62 കാരിയായ സാബിറ ബാനോ അസ്ഗർ ഷെയ്ഖാണ് കൊല്ലപ്പെട്ടത്.

മുംബൈ കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. അമ്മ മൂത്തമകളെ കൂടുതൽ സ്നേഹിക്കുന്നുവെന്നും തന്നോട് അമ്മയ്ക്ക് നീരസമാണെന്നും തോന്നിയതാണ് 41കാരിയായ ഇളയ മകൾ രേഷ്മയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

മുംബൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. അമ്മയ്ക്ക് മൂത്ത സഹോദരിയെ കൂടുതൽ ഇഷ്ടമാണെന്ന കാരണം സഹോദരിമാർ തമ്മിലുള്ള പകയ്ക്ക് കാരണമാകുകയായിരുന്നു. പക്ഷപാതപരമായ പെരുമാറ്റമുണ്ടായതായി രേഷ്മയ്ക്ക് തോന്നിയപ്പോൾ ഇരുവരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായി.

വാക്കേറ്റം അക്രമാസക്തമാവുകയും മകൾ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിനു ശേഷം രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് രേഷ്മയെ അറസ്റ്റ് ചെയ്തു.

facebook twitter