വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിയായ ഹാഷ്മണി കേസിൽ ജനുവരി 10ന് കോടതി വിധി പറയും. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പായിട്ടാണ് കോടതി വിധി വരിക.
അതേസമയം, കേസിൽ ട്രംപ് ജയിലിൽ പോകേണ്ടി വരില്ലെന്നാണ് വൈറ്റ്ഹൗസ് നൽകുന്ന സൂചന. പിഴയും ചുമത്തില്ല. കോടതി ട്രംപിനെ ഉപാധികളില്ലാതെ വിട്ടയക്കാനാണ് സാധ്യത.
ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇത്തരമൊരു കേസിൽ ശിക്ഷാവിധി നേരിടുന്നത്. തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നതിനാൽ കേസ് ഒതുക്കിത്തീർക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. മാൻഹട്ടൻ കോടതിയിലെ ജഡ്ജി ജുവാൻ എം.മെർച്ചന്റ് ആണ് നടപടികൾക്ക് നേതൃത്വം നൽകുക. ആവശ്യമെങ്കിൽ ട്രംപിന് കോടതി നടപടികളിൽ വെർച്വലായും പങ്കെടുക്കാം.