ആവശ്യമായ സാധനങ്ങള്‍
1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം
2. മീറ്റ് മസാല – 1 പായ്ക്കറ്റ്
3. മല്ലിപ്പൊടി – 50 ഗ്രാം
4. കശ്മീരി മുളകു പൊടി – 20 ഗ്രാം
5. ഗരംമസാല – 20 ഗ്രാം
6. കുരുമുളകു പൊടി – 20 ഗ്രാം
7. ചുവന്നുള്ളി – 250 ഗ്രാം
8. മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
9. തേങ്ങ – 1 എണ്ണം
10. സവാള – 6 എണ്ണം
11. കറിവേപ്പില
12. ഇഞ്ചി – വെളുത്തുള്ള പേസ്റ്റ് – 5 സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ചക്ക അരിഞ്ഞതിലേക്കു തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി, ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്തു വേവിക്കുക.
പിന്നീട് 1 മുതല്‍ 8 വരെയുള്ള ചേരുവകളും സവാള, ഉപ്പ്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ശേഷം ചക്കയുമായി മിക്സ് ചെയ്തു നന്നായി കുഴച്ച് ഇളക്കി ചൂടോടെ വിളമ്പുക.