ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിമായി കൂടിക്കാഴ്ച നടത്തി. ഇനുവരി 20 ന് അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്തനാണ് ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്ക് ശേഷം ട്രംപിൻ്റെ മാർ-എ-ലാഗോ റിസോർട്ടിലെ അംഗങ്ങൾ മെലോണിയയ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കിയതായാണ് റിപ്പോർട്ട്. അതേസമയം ജനുവരി 12 വരെയുള്ള റോം സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ കാണുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ട്രംപിമുള്ള ഈ കുടിക്കാഴ്ച.
കൂടിക്കാഴ്ചയിലെ വിശദാംശങ്ങളൊന്നും വ്യക്തമാക്കിട്ടില്ല. യുക്രെയ്നിലെ റഷ്യയുടെ യുദ്ധം, വ്യാപാര പ്രശ്നങ്ങൾ, ടെഹ്‌റാനിൽ തടവിലാക്കിയ ഇറ്റാലിയൻ പത്രപ്രവർത്തകൻ്റെ അവസ്ഥ എന്നിവയെക്കുറിച്ച് ട്രംപുമായി സംസാരിക്കാൻ മെലോണി പദ്ധതിയിട്ടിരുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു.