
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ആകാശ എയറിന്റെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് പുതിയ സർവീസിന് തുടക്കമായത്. ആഴ്ചയില്‍ നാല് സർവീസുകളാണ് ആകാശ എയർ ഈ റൂട്ടില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കൊച്ചി-ജിദ്ദ സെക്ടറില്‍ ഇന്നലെയായിരുന്നു ആകാശ എയറിന്റെ ആദ്യ സർവീസ്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സർവീസും ഞായറാഴ്ചകളില്‍ രണ്ട് സർവീസും വീതമാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം:
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക്:
ശനി, തിങ്കള്‍: വൈകിട്ട് 6:10 ന്
ഞായർ: പുലർച്ചെ 3:00ന്, രാത്രി 8:30ന്
ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക്:
ശനി, തിങ്കള്‍: രാവിലെ 6:45 ന്
ഞായർ: രാവിലെ 7:45 ന്, രാവിലെ 10:10 ന്
ഈ സർവീസുകളില്‍ 30 കിലോ ചെക്ക്-ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദനീയമാണ്. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഉടൻ തന്നെ ആകാശ എയർ സർവീസുകള്‍ ആരംഭിക്കും.