തൃശൂർ : ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ (58) നിര്യാതനായി. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് വീട്ടിൽ നിന്നും ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭ യാണ് ഭാര്യ.
ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ.കെനഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, എൻ.എസ്. ഒ കോയമ്പത്തൂർ). സംസ്കാരം ഐവർ മഠത്തിൽ ഇന്ന് ഉച്ചയോടെ നടത്തി.