ആലപ്പുഴയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം ; 4 പേർ അറസ്റ്റിൽ

06:53 PM Dec 29, 2024 | Neha Nair

ആലപ്പുഴ : മുൻ വൈരാഗ്യത്തിന്‍റെ പേരിൽ യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം. കേസിൽ നാല് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിക്കുനേരെയായാണ് ആക്രമണം ഉണ്ടായത്.

അയൽവാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് കൂട്ടുകാരും ചേർന്ന് പാരകൊണ്ട് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Trending :

ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ സുമേഷ് (22), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡിൽ നടുവിലെ മുറിയിൽ ആദിൽ (21) എന്നിവരാണ് പിടിയിലായത്. പിടിയിലായ പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു