
ആലപ്പുഴ: തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48)ക്കാണ് കോളറ സ്ഥിരീകരിച്ചത്.
സംഭവത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേരുകയാണ്. നിലവില്‍ തിരുവല്ല ബിലിവേഴ്‌സ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് രോഗിയുള്ളത്.