+

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോ ഇന്ന് ഹാജരാകും

ഇന്നലെ വിളിച്ചു വരുത്തിയ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിലവില്‍ കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍ ബിഗ് ബോസ് ജേതാവ് ജിന്റോ, സിനിമ മേഖലയിലെ നിര്‍മ്മാണ സഹായി ജോഷി എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തസ്ലീമ സുല്‍ത്താനുമായി ഇരുവര്‍ക്കുമുള്ള ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താനാണ് വിളിച്ചുവരുത്തുന്നത്.

ഇന്നലെ വിളിച്ചു വരുത്തിയ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിലവില്‍ കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. എന്നാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്മാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈന്‍ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്സൈസ് കമ്മിഷണര്‍ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുല്‍ത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്സൈസ് വ്യക്തമാക്കി.

facebook twitter