+

പാലും ചോക്ലേറ്റും ഉപയോഗിച്ച് വെറും പത്ത് മിനുട്ടിനുള്ളിൽ ഷേക്കുണ്ടാക്കാം

തണുത്ത പാൽ – 2 കപ്പ് ബിസ്‌ക്കറ്റ് – 10 എണ്ണം ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങൾ

ചേരുവകൾ

തണുത്ത പാൽ – 2 കപ്പ്
ബിസ്‌ക്കറ്റ് – 10 എണ്ണം
ചോക്ലേറ്റ് – 12 ചെറിയ കഷ്ണങ്ങൾ
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ചെടുക്കുക.

ഒരു മിക്‌സിയുടെ ജാറിലേക്കു ബിസ്‌ക്കറ്റ് പൊട്ടിച്ചിടുക.

ശേഷം ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം.

ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് അടിച്ചെടുക്കുക.

ശേഷം ഐസ് ക്യൂബ്സും തണുത്ത പാലും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക.

facebook twitter