+

യുഎഇയിലും സൗദിയിലുമടക്കം കൂടുതല്‍ തൊഴിലവസരങ്ങള്‍, 1,000ത്തിലേറെ അവസരങ്ങളുമായി പ്രമുഖ കമ്പനി

വലിയ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. 

യുഎഇയിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ഹോട്ടലുകള്‍ തുറക്കാനൊരുങ്ങി യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് റൊട്ടാന. പുതിയ ഹോട്ടലുകള്‍ തുറക്കുന്നതോടെ 1000 ജീവനക്കാരെ കൂടി നിയമിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.  വലിയ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. 

അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് 80 ഹോട്ടലുകളാണ് നിലവിലുള്ളത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലാണ്. മറ്റുള്ളവ സൗദി അറേബ്യ, തുര്‍ക്കി, ജോര്‍ദാന്‍, ഒമാന്‍, ഈജിപ്ത്, കോങ്കോ, ടാന്‍സാനിയ എന്നിവിടങ്ങളിലുമാണ്. നിലവില്‍ ഇരുപതിലേറെ ഹോട്ടലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഇവയില്‍  11 എണ്ണം സൗദി അറേബ്യയിലും രണ്ടെണ്ണം യുഎഇയിലുമാണെന്ന് റൊട്ടാന ഗ്രൂപ്പ് സിഇഒ ഫിലിപ് ബാണ്‍സ് പറഞ്ഞു.
ഈ ഹോട്ടലുകളില്‍ ഭൂരിഭാഗവും അടുത്ത 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ തുറന്ന് പ്രവര്‍ത്തിക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 120 ഹോട്ടലുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ 10,000 ജീവനക്കാര്‍ തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 18-രണ്ട് വര്‍ഷത്തിനിടെ 1000 ജീവനക്കാരെ കൂടി അധികമായി നിയമിക്കാനാണ് സാധ്യതയെന്നും ഹോട്ടല്‍ വലുതാകുന്തോറും ജീവനക്കാരുടെ എണ്ണവും കൂടുമെന്നും ബാണ്‍സ് പറഞ്ഞു. 

facebook twitter