കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ ഇന്ന് രാവിലെ ചേർന്ന യോഗം തുടക്കത്തിൽ തന്നെ ബഹളമുഖരിതമായി. മേയർ മുസ്ലീഹ് മഠത്തിൽ അജണ്ട വായിക്കാൻ തുടങ്ങിയ ഉടൻ തന്നെ പയ്യാമ്പലം ശ്മശാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തളാപ്പിൽ നിന്നുള്ള ബി.ജെ.പികൗൺസിലർ വി കെ ഷൈജു ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.
എന്നാൽഈ വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന് മേയർ അറിയിച്ചതോടെ പ്രശ്‌നത്തിൽ ചർച്ച വേണമെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷും ആ വശ്യപ്പെട്ടതോടെ യോഗത്തിൽ ബഹളമായി. ഇതിനിടെ പ്ളക്കാർഡുമായികൗൺസിലർഷൈജു മേയറുടെ ഡയസിലേക്കെത്തുകയുംപ്രശ്നം വഷളാവുകയുമായിരുന്നു. പ്രതിപക്ഷേ നേതാവ് ടി രവീന്ദ്രനും കൗൺസിലർമാരും ഡയസിന്നടുത്തേക്ക് എത്തിയതോടെ യു ഡി എഫ് കൗൺസിലർമാരും നടുത്തളത്തിലേക്ക് ഇറങ്ങി.ഇതോടെ യോഗം ബഹളമയമായി. ഒടുവിൽ കൗൺസിലർമാരായകെ പി അബ്ദുൾ റസാഖ്, അഡ്വ: മാർട്ടിൻ ജോർജ്ജ് തുടങ്ങിയവരിടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു.
പയ്യാമ്പലം വിഷയത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും തീരുമാനമായ ശേഷം കൗൺസിൽ മുമ്പാകെ അറിയിക്കുമെന്നും മേയർ അറിയിച്ചു. തെരുവ് വിളക്കുകൾ പലതും കത്തുന്നില്ലെന്നും യോഗത്തിൽ പരാതി ഉയർന്നപ്പോൾ അക്കാര്യത്തിൽ സെക്രട്ടറി അടിയന്തിരനിർദ്ദേശം നൽകണമെന്നും മേയർ ആവശ്യപ്പെട്ടു.
പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് പന്തിയിൽ പക്ഷഭേദം കാട്ടുകയാണെന്നും ഭരണ-പ്രതിപക്ഷ കൗൺസിലർമാർ പരസ്പരം ആരോപിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബുഎളയാവൂർ,കൗൺസിലർമാരായ പ്രദീപൻ , എൻ സുകന്യ, സാബിറ ടീച്ചർ പി വി വത്സലൻ, കൂക്കിരി രാഗേഷ്, എസ് ഷാഹിദ തുടങ്ങിയവർ സംസാരിച്ചു.
കൗൺസിൽ യോഗത്തിനു ശേഷം പയ്യാമ്പലം വിഷയത്തിൽ എല്ലാ രാഷ്ടീയ പാർട്ടികളുടെ നേതാക്കളുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.കോർപറേഷൻയോഗത്തിനിടെ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വനിത പോലീസ് ഉൾപ്പെടെ പോലീസ് സംഘം കോർപറേഷൻ ഓഫീസിലെത്തിയിരുന്നു.