+

കീ ചെയ്‌നുകള്‍ ഉപയോഗിച്ച് ലോകകപ്പിനെ അനുസ്മരിച്ച് കീസ് ടു മെമ്മറീസ്

2.50 ലക്ഷം കീ ചെയിനുകള്‍ ചേര്‍ത്തുവച്ച് ഈ കലാസൃഷ്ടി ഒരുക്കിയത്.

അറബ് മണ്ണില്‍ ആദ്യമായെത്തിയ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മകളുമായി കീച്ചെയ്‌നുകള്‍ കൊണ്ടൊരു കലാസൃഷ്ടി ഒരുക്കിയിരിക്കുകയാണ് ഖത്തറില്‍. ഖത്തര്‍ ലോകകപ്പിന്റെ ഫൈനലടക്കം നിരവധി മത്സരങ്ങള്‍ക്ക് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിനടുത്തുള്ള ലുസൈല്‍ മെട്രോ സ്‌റ്റേഷന് പുറത്താണ് 2.50 ലക്ഷം കീച്ചെയ്‌നുകള്‍ കൊണ്ട് കീസ് ടു മെമ്മറീസ് എന്ന പേരില്‍ പുതിയ ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. 


2022 ല്‍ ഖത്തറില്‍ നടന്ന ഫിഫ ഫുട്‌ബോളിനായി എത്തിയ കാഴ്ചക്കാരായ ആരാധകര്‍ അപ്പാര്‍ട്ട്‌മെന്റുകളിലും കണ്ടെയ്‌നര്‍ വീടുകളിലും ഹോട്ടലുകളിലും മറ്റുമായി താമസിച്ച മുറികളുടെ കീ ചെയ്‌നുകള്‍ ശേഖരിച്ചാണ് കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്. ഖത്തര്‍ മ്യൂസിയത്തിന് കീഴില്‍ ബൂ ഡിസൈന്‍ സ്റ്റുഡിയോയും ഖത്തരി ആര്‍ട്ടിസ്റ്റും എജുക്കേറ്ററുമായ മര്‍യം അല്‍ ഹുമൈദും ചേര്‍ന്നാണ് 2.50 ലക്ഷം കീ ചെയിനുകള്‍ ചേര്‍ത്തുവച്ച് ഈ കലാസൃഷ്ടി ഒരുക്കിയത്.


 

facebook twitter