തളിപ്പറമ്പ : ഫാസിസം അനുവർത്തിക്കുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി പി മുരളി പറഞ്ഞു. സി പി ഐ തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പുളിംപറമ്പിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
അംബാനിമാർക്കു വേണ്ടിയാണ് മോദി രാജ്യം ഭരിക്കുന്നത്. മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്ന സർക്കാർ രാജ്യത്ത് ഉണ്ടാകണം. ബി ജെ പി യെ പുറത്താക്കുക രാജ്യത്തെ രക്ഷിക്കുക എന്ന നയമാണ്സി പി ഐ ക്കുള്ളത് .
കേരളം ഒറ്റക്ക് ഭരിച്ച ഏക പാർട്ടി സി പി ഐ മാത്രമാണെന്നും മുരളി പറഞ്ഞു.ലോക്കൽ അസി: സെക്രട്ടറി കെ മനോഹരൻ അധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ, മണ്ഡലം സെക്രട്ടരി പി കെ മുജീബ് റഹമാൻ, മണ്ഡലം അസി: സെക്രട്ടരി ടി വി നാരായണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ബാബു ,സി ലക്ഷ്മണൻ എന്നിവരും പ്രസംഗിച്ചു .ലോക്കൽ കമ്മിറ്റി അംഗം എം വിജേഷ് സ്വാഗതവും ലോക്കൽ സെക്രട്ടരി എം രഘുനാഥ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് പി എസ് ശ്രീനിവാസൻ ,എം രാജീവ്കുമാർ ,കെ എ സലീം, ഇ ശിവദാസൻ,കെ ബിജു, ടി ഒ സരിത എന്നിവർ നേതൃത്വം നല്കി .