ആലപ്പുഴ:ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പ്രദേശത്ത് കെട്ടിടത്തിന്റെ വാട്ടർപ്രൂഫ് ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. പത്തനംതിട്ട സീതത്തോട് പൂവണ്ണാൻപാറ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ സർജുവിനെ(36) ആണ് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമുള്ള ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി മുറിയിൽ എത്തിയ സുഹൃത്താണ് അനക്കമില്ലാത്ത അവസ്ഥയിൽ സർജുവിനെ കണ്ടത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആലപ്പുഴയിൽ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
09:12 PM Aug 14, 2025
| AVANI MV