ആലപ്പുഴയിൽ 12.6 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

12:15 PM Dec 29, 2024 | AVANI MV


ആലപ്പുഴ  : 12.6 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. കുമാരപുരം പൊത്തപ്പള്ളി വാലടിയിൽ വടക്കതിൽ സാഗറാണ് (23) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ കുമാരപുരത്തുനിന്നാണ്.

പുതുവത്സരത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്നും എത്തിച്ചതാണ് എം.ഡി.എം.എ എന്നും പൊലീസ് പറഞ്ഞു.