+

ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കൊമ്മാടി ബൈപ്പാസിന് സമീപം കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കൊമ്മാടി സ്വദേശി സുദിക്ഷണയാണ് (61) അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.

അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

facebook twitter