+

ആലപ്പുഴയിൽ വീടിന് സമീപത്തെ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ​​​​​​​

ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായയെയാണ്(37) മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായയെയാണ്(37) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. അതേസമയം മായ അപസ്മാര രോ​ഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

facebook twitter