+

ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

സംഭവം നടന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ

ആലപ്പുഴ : ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപം ട്രെയിന്‍ തട്ടി പൂച്ചാക്കല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. അരൂക്കുറ്റി സ്വ​ദേശി സലിം കുമാർ (32) , പാണാവള്ളി സ്വദേശി കൊട്ടുരുത്തിയില്‍ ശ്രുതി (38) എന്നിവരാണ് മരിച്ചത്. 

മം​ഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്സ്പ്രസ്സ് തട്ടിയാണ് അപകടം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

facebook twitter