നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിർദേശിക്കാം, സ്വർണനാണയം സമ്മാനം നേടാം

08:04 PM Aug 12, 2025 | AVANI MV

ആലപ്പുഴ : 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകൾ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിർദേശിക്കേണ്ടത്. പോസ്റ്റ് കാർഡിൽ തപാലായാണ് എൻട്രികൾ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എൻട്രി മാത്രമേ നൽകാൻ പാടുള്ളൂ.

 ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ പോസ്റ്റ് കാർഡിൽ എഴുതി കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി  ആഗസ്റ്റ് 18-ന് വൈകുന്നേരം അഞ്ചുമണി. വിജയിക്ക് മുല്ലക്കൽ നൂർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും. ഫോൺ: 0477-2251349.

Trending :