ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

08:10 PM Oct 14, 2025 | AVANI MV

ആലപ്പുഴ  : ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ പുതിയതായി ആരംഭിക്കുന്ന ഫാർമസി പേയിങ് കൗണ്ടറിലേക്ക് സീനിയർ ഫാർമസിസ്റ്റ് തസ്തികയിലേക്ക്  താൽകാലിക നിയമനം നടത്തും. ഫാർമസി ബിരുദം / ഡിപ്ലോമ, അഞ്ച്  വർഷം പ്രവർത്തി പരിചയവുമുള്ളവർക്ക്  അപേക്ഷിക്കാം.

 സർക്കാർ/അർദ്ധ-സർക്കാർ/കോർപ്പറേഷനുകൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച പ്രവർത്തി പരിചയം അഭികാമ്യം. സൂപ്പർവൈസർ തസ്തികയിൽ സേവനമനുഷ്ഠിച്ച ഫാർമസിസ്റ്റുകൾക്ക് മുൻഗണന. പ്രായപരിധി 50 വയസ്സ്.  താൽപര്യമുള്ളവർ  യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അടക്കമുള്ള അപേക്ഷകൾ
 ഒക്ടോബർ 28 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ സമർപ്പിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം. ഫോൺ:0477- 2282021.