ആലപ്പുഴ ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലായ് 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ 88 ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ആഫീസില്‍ വച്ച് ഡിസംബര്‍ 17, 18, 19 തീയതികളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഈ വിവരം എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്റ്റല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആലപ്പുഴ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477- 2264134.