+

മുട്ടാർ പാലത്തിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ മുട്ടാർ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിർമ്മാണത്തിനായി ഇന്ന്  മുതൽ 2026 ജനുവരി 12 വരെ മുട്ടാർ പാലം വഴിയുള്ള എല്ലാ വാഹനങ്ങളുടെയും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കെ.എസ്.റ്റി.പി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയർ

ആലപ്പുഴ  : ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ മുട്ടാർ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിർമ്മാണത്തിനായി ഇന്ന്  മുതൽ 2026 ജനുവരി 12 വരെ മുട്ടാർ പാലം വഴിയുള്ള എല്ലാ വാഹനങ്ങളുടെയും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കെ.എസ്.റ്റി.പി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ എസി റോഡിൽ മാമ്പുഴക്കരിയിൽ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ തിരുവല്ല റോഡിൽ എത്തിച്ചേരാവുന്നതാണ്.  കൂടാതെ എസി റോഡിൽ മേപ്രാൽ ജംഗ്ഷനിൽ നിന്നും മേപ്രാൽ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ തിരുവല്ല റോഡിൽ എത്തിച്ചേരാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

facebook twitter