+

തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിദ്ധ്യം; ശ്രദ്ധ നേടി ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’

800 – വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിദ്ധ്യമുണ്ടെന്ന പ്രമേയവുമായി  ഷോര്‍ട്ട് ഫിലിം. മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്

800 – വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിദ്ധ്യമുണ്ടെന്ന പ്രമേയവുമായി  ഷോര്‍ട്ട് ഫിലിം. മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെക്കേ ഇന്ത്യയിലെ ശംഖൊലി എന്ന് പേരുള്ള സങ്കല്‍പ്പിക വനത്തിലാണ് കഥ നടക്കുന്നത്. സംഭാഷണങ്ങള്‍ ഇല്ലാതെ പരീക്ഷണ സ്വഭാവത്തില്‍ നിന്നുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ്, സംവിധായകന്‍ ജിതിന്‍ ലാല്‍ ( ARM) എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്തത്.


 മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പല നിറങ്ങളിലും രൂപങ്ങളിലും അന്യഗ്രഹജീവികള്‍ എല്ലാക്കാലത്തും നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നതാണ് ചിത്രത്തിന്‍റെ ആശയം. കാടിന്‍റെ വന്യതയും നിഗൂഡതയയും നിറഞ്ഞു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം പൊന്‍മുടി, ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയ ലൊക്കേഷനുകളില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യജിത് റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ക്യാം പുരസ്കാരമുള്‍പ്പെടെ നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സംഭാഷണങ്ങള്‍ ഇല്ലാതെ പരീക്ഷണ സ്വഭാവത്തിലുള്ള ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് കുടുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭൂമിയാണ്‌.


സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. റൈഫിള്‍ ക്ലബ്, പ്രേമലു, അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. എമ്പുരാന്‍, ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ ചിത്രങ്ങളില്‍ സൌണ്ട് ഡിസൈനിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പി.സി വിഷ്ണുവാണ് സൌണ്ട് ഡിസൈനര്‍. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റര്‍.

facebook twitter