+

അഖിലേന്ത്യാ പണിമുടക്ക്: പരീക്ഷകൾ മാറ്റി

സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അതേസമയം ഇ​ഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരം: സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അതേസമയം ഇ​ഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല.

സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് ചൊവ്വ രാത്രി 12നാണ് ആരംഭിച്ചത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണമാണ്. ബുധൻ രാത്രി 12 വരെയാണ്‌ പണിമുടക്ക്.

തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നത്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്കിന്‌ കർഷകരും കർഷകത്തൊഴിലാളികളും യുവജന–-വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്‌. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചു. ബിഎംഎസ്‌ ഒഴികെ രാജ്യത്തെ എല്ലാ പ്രമുഖ ട്രേഡ്‌യൂണിയനുകളുടെയും മേഖലാതല ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിലാണ്‌ പണിമുടക്ക്‌.
 

facebook twitter