മുംബൈ: പൊലീസ് ചാരനെന്ന് ആരോപിച്ച് ഗഡ്ചിരോലിയിൽ മാവോവാദികൾ പ്രദേശവാസിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. സുഖ്റാം മദാവി (45) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഗഡ്ചിരോലി ഭംമ്രഗഢ് തെഹ്സിലിലാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ലഘുലേഖയിലാണ് സുഖ്റാം പൊലീസ് ചാരനാണെന്ന് ആരോപിക്കുന്നത്.
പെൻഗുൻഡയിലടക്കം പൊലീസ് ക്യാമ്പുകൾ തുടങ്ങാൻ പൊലീസിനെ സഹായിച്ചതും രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നതും സുഖ്റാം ആണെന്നാണ് ആരോപണം. എന്നാൽ, സുഖ്റാം തങ്ങളുടെ ചാരനാണെന്ന വാദം പൊലീസ് നിഷേധിച്ചു. സംഭവത്തിൽ ഗഡ്ചിരോലി പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending :