സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ മികച്ചതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ചർമത്തിലെ ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴ ഉപയോഗിച്ചാൽ മറ്റ് പല ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്...എന്തൊക്കെയാണ് ആ ഗുണങ്ങളെന്ന് അറിയാം....
മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
എത്ര തന്നെ പരിചിതമാണെങ്കിലും കറ്റാര്‍ വാഴയുടെ ചില ഉപയോഗ രീതികള്‍ പലര്‍ക്കുമറിയില്ല. നിങ്ങളുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റുന്നതിനും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട 7 ഉപയോഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ചര്‍മത്തിന് തിളക്കം നല്‍കുന്നത് ആരോഗ്യത്തോടെയുള്ള ചര്‍മ കോശങ്ങളാണ്. വിറ്റാമിന്‍ A, C,E തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. അമിതമായി വെയിലെല്‍ക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ കോശങ്ങള്‍ നിര്ജീവമാകും. ഈ പ്രശ്നം ഒരു പരിധി വരെ തടയാനും സാധിക്കും.
കണ്ണിനടിയിലെ കറുപ്പ് നീക്കം ചെയ്യാന്‍ കറ്റാര്‍വാഴ സഹായിക്കും. അതിനായി രാത്രി കിടക്കുന്നതിന് മുന്പായി കറ്റാര്‍ വാഴ ജെല്‍ എടുത്ത് കണ്ണുകള്‍ക്ക് താഴെ പുരട്ടുക. രാതി മുഴുവന്‍ ഇത് ചര്‍മത്തില്‍ തന്നെയിരിക്കട്ടെ. രാവിലെ പൂര്‍ണമായി കഴുകി കളയാം. പതിവായി ഇതൊന്നു ചെയ്ത് നോക്കൂ, കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെടും.