ആലുവയിൽ യുവതിയെ കൊലപ്പെടുത്തി; സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ച യുവാവ് പിടിയിൽ

09:57 AM Jul 21, 2025 | Kavya Ramachandran

ആലുവ : നഗരത്തിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ് . ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം യുവാവ് തന്‍റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് കാണിക്കുകയും ചെയ്തു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)യാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനു പൊലീസ് കസ്റ്റഡിയിലായി.