ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഗോൾഡൻ പീക്കോക്ക് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ‘അമരൻ’

05:29 PM Nov 08, 2025 | Kavya Ramachandran

ഗോൾഡൻ പീക്കോക്ക് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് രാജ്കുമാര്‍ പെരിയസ്വാമി ചിത്രം  അമരൻ. ശിവകാര്‍ത്തികേയനും സായ് പല്ലവിയും കേന്ദ്ര ക‍ഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച് ഒരു വർഷം കഴിഞ്ഞിട്ടും മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. അതിനിടെയാണ് 56-ാമത് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍, ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ഫീച്ചർ ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടതും. ഇക്കാര്യം ചിത്രത്തിൻ്റെ നിര്‍മാതാവായ നടൻ കമല്‍ഹാസനാണ് പങ്കുവെച്ചത്.

ഇന്ത്യൻ ആർമിയുടെ രജപുത് റെജിമെൻ്റിലെ കമ്മീഷൻഡ് ഓഫീസറായ മേജർ മുകുന്ദ് വരദരാജൻ്റെ വേഷത്തിലാണ് ശിവകാര്‍ത്തികേയൻ എത്തുന്നത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിൽ ആയിരിക്കെ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ കാണിച്ച ധീരതയ്ക്ക് മരണാനന്തരം അശോക ചക്ര നൽകി മുകുന്ദ് വരദരാജനെ ആദരിച്ചു.

അദ്ദേഹത്തിൻ്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിനെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. ഒക്ടോബർ 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.