
അമ്പലപ്പുഴ: പുന്നപ്ര പറവൂർ സെൻറ് ആൻറണീസ് ചാപ്പലിൻറെ തീരത്ത് നിന്ന് കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്തുവള്ളം മറിഞ്ഞ് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫൻറെ (റോക്കി-55) മൃതദേഹമാണ് ഇന്ന് രാവിലെ തോട്ടപ്പള്ളി പൊഴി മുഖത്ത് നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടാണ് സ്റ്റീഫനെ കാണാതായത്. തുടർന്ന് തീരദേശ പൊലീസും, മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.