കാസര്‍ഗോഡ് ആംബുലന്‍സ് മറിഞ്ഞ് അപകടം. ഉപ്പളയില്‍ രോഗിയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞത്. ആംബുലന്‍സ് മറിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
അപകടത്തില്‍ ഏഴ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.