+

ഇന്ത്യയിലും വന്യമൃഗ നിയന്ത്രണത്തിന് നായാട്ടിന് അനുമതി വേണം ; മുഖ്യമന്ത്രി പിണറായി വിജയൻ

വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ ജനസംഖ്യാ നിയന്ത്രണമുണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വർധനവ് നിയന്ത്രിക്കാനായിട്ടില്ലെന്നും വന്യമൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ വന്യമൃഗപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘നാട്ടിൽ ജനസംഖ്യാ നിയന്ത്രണം ഉണ്ടായെങ്കിലും വന്യമൃഗങ്ങളുടെ വർധനവ് നിയന്ത്രിക്കാനായിട്ടില്ല. വന്യമൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതിന് ലോകത്താകെ നടക്കുന്നത് നായാട്ടും മറ്റ് നടപടികളുമാണ്. അത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. അത് മാറണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. നയം തിരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

facebook twitter